കോഴിക്കോടിൽ ലോ‍ഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്: മൊഴി നൽകി അസം സ്വദേശിയായ പതിനേഴുകാരി



കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ലോ‍ഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരിയാണ് പൊലീസിൽ മൊഴി നൽകിയത്. പെൺകുട്ടി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. ഈ സമയത്താണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഉണ്ടായത്. 


പ്രണയം നടിച്ച് ഒരു യുവാവാണ് എത്തിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. സമൂഹമാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട്ടെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നിലവില്‍ ആരും കസ്റ്റഡിയിലായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال