ശബരിമലയിൽ പ്ലാസ്റ്റിക് മാലിന്യം തിന്ന് മ്യഗങ്ങൾ ചാവുന്നു: മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി



പത്തനംതിട്ട : പ്ലാസ്റ്റിക് മാലിന്യം തിന്ന് മ്യഗങ്ങൾ ചത്തതിനെ തുടർന്ന് ശബരിമലയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം. ശബരിമലക്ക് സമീപം മാലിന്യം തള്ളുന്നതിനും കത്തിക്കുന്നതിനും ഉത്തരവാദികളായവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നാണ് നിർദ്ദേശം. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണ് ശബരിമല ക്ഷേത്രം, പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം കഴിച്ച് രണ്ട് ആനകളും ഗർഭിണിയായ ഒരു സാംഭർ മാനും ചത്തിരുന്നു. മാലിന്യം തിന്നാൻ ആനകൾ കൂട്ടത്തോടെ വരുന്നതായി ശബരിമല ഡെപ്യൂട്ടി ഡയറക്ടർ കോടതിയെ അറിയിച്ചു. തുടർന്നാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال