രണ്ടുമക്കളുമായി അമ്മ ആത്മഹത്യചെയ്ത കേസ്: പ്രതിയായ ഭര്‍ത്താവിന് ജാമ്യം


കോട്ടയം: ഏറ്റുമാനൂരില്‍ രണ്ടുമക്കളുമായി അമ്മ ആത്മഹത്യചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവ് നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 28 ദിവസത്തിന് ശേഷമാണ് നോബി ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത്.

പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, കേസില്‍ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. തുടര്‍ന്നാണ് കോടതി ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.
നോബി ലൂക്കോസി(44)ന്റെ ഭാര്യ ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഫെബ്രുവരി 28-ന് ഏറ്റുമാനൂരിന് സമീപം പാറോലിക്കലിലായിരുന്നു സംഭവം. കേസില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് നോബിയെ അറസ്റ്റ് ചെയ്തത്.
നോബി ലൂക്കോസ് ഷൈനിയെ പിന്തുടര്‍ന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. നോബിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഷൈനിയുടെ അച്ഛന്‍ കുര്യക്കോസും ഹര്‍ജി നല്‍കിയിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال