ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ട കഴകം ജീവനക്കാരൻ ബാലു രാജിവെച്ചു. ഇന്നലെ ദേവസ്വം ഓഫീസിൽ എത്തിയാണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണത്താൽ രാജിവെക്കുന്നുഎന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ബാലു അവധിയിൽ പ്രവേശിക്കുകയായിരുന്നു. അതിനിടെയാണ് രാജി.