കോഴിക്കോട് കോവൂരില്‍ ഓടയില്‍ വീണ് കാണാതായ ആള്‍ക്കായി തെരച്ചില്‍ ഇന്ന് പുനരാരംഭിക്കും. രാവിലെ 7 മണിയോടെ തെരച്ചില്‍ തുടങ്ങുമെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു അറിയിച്ചു. കോവൂര്‍ സ്വദേശി 56 കാരനായ ശശിയെ ഇന്നലെ രാത്രി എട്ടരയോടെയാണ് ഓടയില്‍ വീണ് കാണാതായത്.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രാത്രി പന്ത്രണ്ടര വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ രാത്രിയില്‍ തെരച്ചില്‍ നടത്തി. കോവൂര്‍ എംഎല്‍എ റോഡിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കവെയാണ് ശശി ഓടയില്‍ വീണത്. കനത്ത മഴയില്‍ ഓടയില്‍ വലിയ അളവില്‍ വെള്ളവും ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു.