എറണാകുളത്ത് നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം ആലുംമൂട് സ്വദേശി പുത്തൻ വിളയിൽ വീട്ടിൽ റഷീദ് (28) ആണ് പിടിയിലായത്. നനെടുമ്പാശേരിയിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്.
പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും നെടുമ്പാശേരി പോലീസും ചേർന്നാണ് നായത്തോട് നിന്നും ഇയാളെ പിടികൂടിയത്. ടാക്സി ഡ്രൈവറായ റഷീദ് ഇവിടെ വാടകക്ക് താമസിച്ചു വരികയായിരുന്നു. പേപ്പറിൽ പൊതിഞ്ഞ് രണ്ട് പായ്ക്കറ്റുകളിലാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്പന നടക്കുകയായിരുന്നു പതിവ്. കിലോയ്ക്ക് മുപ്പതിനായിരം രൂപയ്ക്കായിരുന്നു കച്ചവടം.