കൊല്ലത്ത് 14കാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ.പെൺകുട്ടിയുടെ അച്ചന്റെ സുഹൃത്തുo തേവള്ളി സ്വദേശിയുമായ ശരത് ( 25 ) ആണ് റിമാൻഡിലായത്. സിസബ്ല്യുസിയുടെ നിർദ്ദേശ പ്രകാരം പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് റിമാൻ്റ് ചെയ്യുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവിന്റെ സുഹ്യത്തെന്ന അടുപ്പം മുതലെടുത്താണ് പ്രതി ശരത്ത് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കുട്ടി ക്ലാസിൽ അസസ്ഥത പ്രകടിപ്പിച്ചത് ശ്രദ്ധയിപ്പെട്ട സ്കൂൾ അധികൃതർ നൽകിയ കൗൺസിലിംങ്ങിലാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. പെൺകുട്ടി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സിസബ്ല്യുസി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് പൊലീസ് കേസെടുത്ത് തുടർ നടപടി സ്വീകരിച്ചതി. റിമാൻഡിലായ പ്രതി വിവാഹിതനും പിതാവുമാണ്.