ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം: നാഗ്പൂരിൽ വിവിധിയിടങ്ങളിൽ സംഘർഷം


മുംബൈ: സംഭാജിനഗറിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് പിന്നാലെ നാഗ്പൂരിൽ വിവിധിയിടങ്ങളിൽ സംഘർഷം. അക്രമണ സംഭവങ്ങളെ തുടർന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരം നാഗ്പൂരിലെ പല ഭാഗങ്ങളിലും അധികൃതർ കർഫ്യൂ ഏർപ്പെടുത്തിയതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് നാഗ്പൂർ പൊലീസ് കമ്മീഷണർ രവീന്ദർ കുമാർ സിംഗാൾ ഉത്തരവ് പുറപ്പെടുവിച്ചു. മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്രംഗ്ദൾ പ്രവർത്തകർ നാഗ്പൂരിലെ ശിവാജി മഹാരാജ് പ്രതിമയ്ക്ക് സമീപം ഒത്തുകൂടുകയും പ്രതീകാത്മകമായി ശവകുടീരം കത്തിക്കുകയും ചെയ്തു. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال