മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യകൾ തുടർക്കഥയാകുന്നു: സുപ്രിയ സുലെ


മഹാരാഷ്ട്രയിൽ കാർഷികോൽപ്പന്നങ്ങൾക്ക് വിലയില്ലാതെ കർഷക ആത്മഹത്യകൾ തുടർക്കഥയാകുന്നുവെന്നും കുറ്റകൃത്യങ്ങൾ പെരുകുകയാണെന്നും സുപ്രിയ സുലെ. സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സർവ്വകക്ഷിയോഗം വിളിക്കണമെന്നും എൻ സി പി ശരദ് പവാർ പക്ഷം നേതാവ് ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ സ്ഥിതിഗതികൾ വഷളാകുകയാണെന്നും സംയുക്ത ചർച്ച അനിവാര്യമാണെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നുവെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തിയതിന് പിന്നാലെയാണ് എൻ സി പി ശരദ് പവാർ പക്ഷം നേതാവ് സർവ്വ കക്ഷിയോഗം ആവശ്യപ്പെട്ടത്.

നാസിക്കിലെ സംഭവം നിർഭാഗ്യകരമാണെന്നും രണ്ട് ദിവസം മുമ്പ് വീണ്ടുമൊരു കർഷകൻ ആത്മഹത്യ ചെയ്തുവെന്നും സുപ്രിയ പറഞ്ഞു. ഇന്ന് ഒരു അധ്യാപകൻ ആത്മഹത്യ ചെയ്തു. കർഷകരുടെയും അധ്യാപകരുടെയും ആത്മഹത്യ ആശങ്കാജനകമാണ്. സർവകക്ഷി യോഗം വിളിക്കാൻ മുഖ്യമന്ത്രിയോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇതൊരു സാമൂഹിക പ്രശ്നമാനിന്നും ഗൗരവമായി കാണണമെന്നും സുപ്രിയ വ്യക്തമാക്കി.

കാർഷികോൽപ്പന്നങ്ങൾക്ക് വിലയില്ല, വിറ്റഴിക്കാനും സാധിക്കുന്നില്ല. മഹാരാഷ്ട്രയിൽ വലിയ അഴിമതികളാണ് പുറത്ത് വരുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും സുപ്രിയ കുറ്റപ്പെടുത്തി. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവയ്‌ക്കെതിരെ പോരാടണമെങ്കിൽ, കുറ്റവാളികളെ ശിക്ഷിക്കണമെന്നും സുപ്രിയ പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال