ദുബായിൽ ലഹരിമരുന്ന് കൈവശംവച്ച യുവതിക്ക് പത്ത് വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും


ദുബായിൽ ലഹരിമരുന്ന് കൈവശംവച്ച യുവതിക്ക് പത്ത് വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ലഹരിമരുന്ന് ഉപയോഗിച്ചതിനും കൈവശംവച്ചതിനും ദുബായ് അൽ തവാറിന് സമീപത്ത് നിന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് മുപ്പത്തഞ്ചുകാരിയെ ആന്റി നർക്കോട്ടിക് യൂണിറ്റ് കസ്റ്റഡിയിലെടുത്തത്.

ജയിൽശിക്ഷ അനുഭവിച്ചു കഴിഞ്ഞാൽ നാട്ടിലേക്ക് നാടുകടത്താനും ദുബായ് ക്രിമിനൽ കോടതി ഉത്തരവിട്ടു. ഇതോടൊപ്പം രണ്ട് വർഷത്തേക്ക് യുവതിയുടെ പണമിടപാടുകൾ മരവിപ്പിച്ചു. സമൂഹമാധ്യമങ്ങൾ വഴി ആശയവിനിയമം നടത്തിയാണ് യുവതി ലഹരിമരുന്ന് വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്റ്റിങ് ഓപ്പറേഷനിലുടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വാഹനത്തിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തുകയും ചെയ്തു.

അതേസമയം, ഒമാനിൽ പിഴ അടയ്ക്കാൻ പണമില്ലാതെ ചെറിയ കുറ്റങ്ങൾക്ക് ജയിൽ വാസം അനുഭവിക്കുന്നവർക്ക് മോചനം സാധ്യമാക്കുന്ന “ഫാക് കുർബ” പദ്ധതിയുടെ ഈ റമദാനിലെ പന്ത്രണ്ടാം പതിപ്പ് ആരംഭിച്ചതിനുശേഷം ഒമാനിലെ വിവിധ ഗവർണറേറ്റുകളിലായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന 511 തടവുകാരെ മോചിപ്പിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال