മലപ്പുറം: യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറം ജില്ലയിൽ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര പ്രചരണ ജാഥയിൽ ഇന്ന് പിവി അൻവറും പങ്കെടുക്കും.
കഴിഞ്ഞ ദിവസം പിവി അൻവർ പ്രതിപക്ഷ നേതാവിനെ നേരിൽ കണ്ട് ജാഥയിൽ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. പിവി അൻവർ യുഡിഎഫ് പ്രവേശനം കാത്തിരിക്കെയാണ് ജാഥയുടെ ഭാഗം ആകുന്നത് എന്നതാണ് ശ്രദ്ധേയം.
എടക്കരയിലെയും കരുവാരക്കുണ്ടിലെയും യോഗങ്ങളിൽ ആണ് അൻവർ പങ്കെടുക്കുന്നത്.യുഡിഎഫ് വേദിയിലേക്ക് അൻവർ എത്തുന്നതോടെ യുഡിഎഫ് പ്രവേശനവും എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.

