ശിവകാര്‍ത്തികേയനൊപ്പം രവി മോഹനും അഥര്‍വയും; സുധ കൊങ്കര ചിത്രം ‘പരാശക്തി’യുടെ ടൈറ്റില്‍ ടീസര്‍ എത്തി

സുധ കൊങ്കരയുടെ സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘പരാശക്തി’. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സിനിമയുടെ ടൈറ്റിൽ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. സൂര്യയെ നായകനാക്കി ആയിരുന്നു ആദ്യം സിനിമ പ്രഖ്യാപിച്ചിരുന്നത്. ടീസറിന്റെ റിലീസിന് പിന്നാലെ സൂര്യയ്ക്ക് മികച്ചൊരു ചിത്രം നഷ്ടമായി എന്നാണ് ആരാധകർ പറയുന്നത്.

ചിത്രത്തിൽ ശിവകാർത്തികേയന്റെ അനിയനായാണ് അഥർവ എത്തുന്നതെന്ന സൂചനയുണ്ട്. രവി മോഹനാണ് വില്ലനായി എത്തുന്നത്. ടീസറിലെ രവി മോഹന്റെ ലുക്ക് ചർച്ചയാകുന്നുണ്ട്. 

തെലുങ്കിലെ പുത്തൻ സെൻസേഷൻ ശ്രീലീലയാണ് ചിത്രത്തിലെ നായിക. ഡോൺ പിക്ചേഴ്സിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال