തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ടുള്ള ആദ്യ രാജ്യാന്തര കോൺക്ലേവ് ഇന്ന് തുടങ്ങും. ഹയാത്ത് റീജൻസി ഹോട്ടലിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. മുന്നൂറ് പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും. ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ മെർസ്‌ക്, എംഎസ്സി തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. തുറമുഖ മന്ത്രി വി.എൻ വാസവൻ, ശശി തരൂർ എംപി, അദാനി പോർട്ട് സ്‌പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ പ്രണവ് ചൗധരി എന്നിവർ സംസാരിക്കും.
രണ്ട് ദിവസങ്ങളിലായി ഏഴ് വിഷയങ്ങളിൽ പ്രസന്റേഷനും നാല് വിഷയങ്ങളിൽ പാനൽ ചർച്ചയും മൂന്ന് ഫയർസൈഡ് ചാറ്റുകളും ആണ് നടക്കുക.

