ഡല്‍ഹി സര്‍വലാശാലയ്ക്ക് കീഴിലെ സവര്‍ക്കറുടെ പേരിലുള്ള കോളേജ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് ക്ഷണം

ഡല്‍ഹി: ഡല്‍ഹി സര്‍വലാശാലയ്ക്ക് കീഴിലെ സവര്‍ക്കരുടെ പേരിലുള്ള കോളേജിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കല്ലിടല്‍ ചടങ്ങ് നിര്‍വഹിക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിച്ച നജ്ഫ്ഗഡിലെ സവര്‍ക്കര്‍ കോളേജ് 140 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. പ്രധാനമന്ത്രിക്ക് ക്ഷണം നല്‍കിയിട്ടുണ്ടെന്നും പിഎം ഓഫീസില്‍ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സര്‍വലാശാല അധികൃതര്‍ അറിയിച്ചു. 

രണ്ട് കോളേജുകളിലെ കല്ലിടല്‍ ചടങ്ങുകള്‍ക്കാവും പ്രധാനമന്ത്രി പങ്കെടുക്കുക.സൂരജ് വിഹാറിലെ ക്യാംപസിന് 373 കോടിയും ദ്വാരകയിലെ രണ്ടാമത്തെ ക്യാംപസിന് 107 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2021 ല്‍ അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ പേരിടാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം ലഭിച്ചിരുന്നു. 

അതേസമയം ഇനി വരാനിരിക്കുന്ന രണ്ട് കോളേജുകള്‍ക്ക് പേരുകള്‍ തിരെഞ്ഞെടുക്കാന്‍ അധികാരം സര്‍വലാശാല വൈസ് ചാന്‍സലറിന് നല്‍കി. സ്വാമി വിവേകാനന്ദന്‍, വല്ലഭായി പട്ടേല്‍, അടല്‍ ബിജാരി വാജ്പേയി, സാവിത്രിഭായ് ഫൂലെ എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണനയിലുള്ളത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال