വീട്ടുനമ്പര്‍ ഡിജിറ്റലാകുന്നു; കെട്ടിടത്തിന് ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്തിയ നമ്പര്‍പ്ലേറ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജി ഡോര്‍ പിന്‍ നടപ്പാകുമ്പോള്‍ കേരളത്തിലെ ഓരോ വീടിന്റെയും കെട്ടിടത്തിന്റെയും നമ്പര്‍ ഡിജിറ്റലാകും. കെട്ടിടങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന സ്ഥിരം നമ്പറാണ് ഡിജി ഡോര്‍ പിന്‍. ഒന്‍പതോ പത്തോ അക്കമുള്ള ഓരോ നമ്പറിലും കെട്ടിട വിവരങ്ങള്‍ അടങ്ങിയിരിക്കുമെന്നതാണ് പ്രത്യേകത.

പുതിയ സംവിധാനത്തില്‍ ഓരോ വീടും കെട്ടിടവും 'ഡോര്‍' എന്ന് അറിയപ്പെടും. ഫ്‌ളാറ്റുകളിലും മറ്റും ഓരോ താമസക്കാരനെയും ഓരോ ഡോര്‍ ഉടമായിക്കണ്ട് സ്ഥിരം പിന്‍നമ്പര്‍ നല്‍കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സംവിധാനം കെ-സ്മാര്‍ട്ടിലൂടെയാണ് നടപ്പാക്കുന്നത്. ഒന്‍പതോ പത്തോ അക്കങ്ങളുള്ളതാണ് ഡിജി ഡോര്‍ പിന്‍ നമ്പര്‍.  ഇത്തവണത്തെ തദ്ദേശവാര്‍ഡ് പുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ ഡിജി ഡോര്‍ പിന്‍ നല്‍കാനാകുമോയെന്നു പരിശോധിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

വീടിന്റെ അല്ലെങ്കില്‍ കെട്ടിടത്തിന്റെ ലൊക്കേഷന്‍, ഉടമയാര്, വിലാസം, കെട്ടിടത്തിന്റെ തരം. നികുതിയുടേത് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടമയ്ക്കുമാത്രം. ഭൂവിവരം ഉണ്ടാകില്ല. പിന്‍നമ്പറും ക്യു.ആര്‍. കോഡും ചേര്‍ത്ത് ഓരോ കെട്ടിടത്തിലും ഗോള്‍ഡന്‍ നിറത്തിലുള്ള നമ്പര്‍പ്ലേറ്റ് പതിപ്പിക്കും. ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താലും നമ്പര്‍ തിരഞ്ഞാലും ഉടന്‍ ലോക്കേഷന്‍ വരും.

തദ്ദേശസ്ഥാപനവും ജില്ലയും, തുടര്‍ന്ന് കെട്ടിടവിവരങ്ങളും അറിയാം. കെട്ടിടത്തിലെത്താന്‍ റൂട്ട് മാപ്പും കിട്ടും. രണ്ടുമീറ്റര്‍ അകലെനിന്ന് എല്ലാ കെട്ടിടങ്ങളും ജിയോടാഗ് ചെയ്ത് വിവരം ആധികാരിമാക്കും. കെട്ടിടങ്ങളുടെയോ വ്യക്തികളുടെയോ വലുപ്പച്ചെറുപ്പമോ പ്രാധാന്യമോ പരിഗണിക്കാതെ നമ്പര്‍പ്ലേറ്റ് ഒരേമാതൃകയില്‍ ആയിരിക്കും. പുനര്‍നിര്‍ണയത്തിലൂടെ വാര്‍ഡോ തദ്ദേശസ്ഥാപനമോ മാറിയാലും ഡിജി കൂടാതെ ഡോര്‍ പിന്‍ മാറില്ല.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال