2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം അതിന് മുൻപ് 1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. 2017-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 1962-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം അറിയപ്പെടുന്ന നിയമജ്ഞനായിരുന്നു. ബെംഗളൂരു നഗരത്തിനെ മഹാനഗരമാക്കി വളർത്തുന്നതിൽ എസ് എം കൃഷ്ണയുടെ പങ്ക് വലുതായിരുന്നു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ സോമനഹള്ളി ഗ്രാമത്തിൽ എസ്.സി.മല്ലയ്യയുടെയും തായമ്മയുടേയും മകനായി ഒരു വൊക്കലിംഗ കുടുംബത്തിൽ1932 മെയ് ഒന്നിനാണ് ജനനം. അച്ഛൻ മല്ലയ്യയുടെ പാത പിന്തുടർന്നാണ് രാഷ്ട്രീയത്തിലെത്തുന്നത്.
എസ്.എം. മദ്ദൂർ മണ്ഡലത്തിൽ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച അതിവേഗം തന്നെ കോൺഗ്രസിലെ ഏറ്റവും ജനസമ്മതനായ നേതാക്കളിൽ ഒരാളായി പേരുകേട്ടു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശേഷം മൈസൂരിലെ മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും ബാംഗ്ലൂരിലെ ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. അമേരിക്കയിലായിരുന്നു ഉപരിപഠനം പൂർത്തിയാക്കിയത്.


