തൃശ്ശൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.


തൃശ്ശൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൃശ്ശൂർ വടക്കെ ബസ് സ്റ്റാൻഡിന സമീപം താമസിക്കുന്ന ലിവിനാണ് (30) കൊല്ലപ്പെട്ടത്.തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്നു കുട്ടിയുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടി ലിവിനെ കുത്തുകയായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം എത്തിയത് ലിവിന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ലിവിനെ കുത്തിയ 14കാരന്‍ പൊലീസ് കസ്റ്റഡിയില്‍. മരണപ്പെട്ട ലിവിന്‍റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മദ്യലഹരിയില്‍ ലിവിന്‍ തന്നെ അക്രമിച്ചുവെന്നു പോലീസ് കസ്റ്റടിയിലുള്ള 9 ആം ക്ലാസ് വിദ്യാര്‍ഥിയുടെ മൊഴി. പാലിയം റോഡ്‌ സ്വദേശിയാണ് മരിച്ച ലിവിന്‍.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال