കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെയും (കുസാറ്റ്), യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയുടെയും ആഭിമുഖ്യത്തിൽ കുസാറ്റ് തൃക്കാക്കര കാംപസിലെ സ്റ്റുഡന്റ്സ് അമനിറ്റി സെന്ററിൽ കേരളത്തിലെ ആദ്യത്തെ ‘അമേരിക്കൻ കോർണർ’ ആരംഭിച്ചു.
വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി, കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ പബ്ലിക് അഫയേഴ്സ് ഓഫീസർ ജീൻ ബ്രിഗന്തി എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു.
അമേരിക്കയിലെ പഠനസാധ്യതകളെക്കുറിച്ചറിയാൻ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജുക്കേഷണൽ ഫൗണ്ടേഷൻ (യു.എസ്.ഐ.ഇ.എഫ്.) ഒരുക്കുന്ന ഉന്നതവിദ്യാഭ്യാസ കൺസൾട്ടേഷനുകൾ, എജുക്കേഷൻ യു.എസ്.എ., യു.എസ്. ഫുൾബ്രൈറ്റ് പ്രോഗ്രാമുകൾ, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ തുടങ്ങിയവ കോർണറിൽ നടത്തും. തിങ്കൾമുതൽ ശനിവരെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും.