കൺസോർ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരാറുള്ള ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും കൺസോൾ കോർണറിൽ നടന്നു.
രോഗം കണ്ടെത്തുന്നതിന് മുമ്പെ തന്നെ അത് തടയാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ഒല്ലൂർ സ്റ്റേഷൻ ബഹു.സർക്കിൾ ഇൻസ്പെക്ടർ ഫർഷാദ് പറഞ്ഞു. സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ജമാൽ താമരത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ
മുഖ്യ അതിഥികളായി വിദ്യ റസിഡന്റ്സ് ഗ്രൂപ്പ് ചെയർമാൻ ശ്രീ. വിദ്യ മണി, സിനി ആക്ടറും സംവിധായകനുമായ നിലവിലെ മൈ റേഡിയോ 90 എഫ്.എം. RJ ശ്രീ. RJ സുബ്ബു എന്നിവരും കൺസോളിന് വിലയേറിയ സന്ദേശങ്ങൾ നൽകി പ്രസംഗിച്ചു. ട്രസ്റ്റ് മുൻ പ്രസിഡണ്ട് അബ്ദു പി.വി,പ്രവാസി ചാപ്റ്റർ പ്രതിനിധി ഡോക്ടർ.ഫൈസൽ. T.P.
ശ്രീ. ശരീഫ് കായൽ കടവ്
എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. കുട്ടിയുടെ ബർത്ഡേയോടനുബന്ധിച്ച് ഒരു അസോസിയേറ്റ് മെമ്പർ ഡയാലിസിസ ഫണ്ടിലേക്ക് തുക കൈമാറി. വിദ്യ ഗ്രൂപ്പ് ചെയർമാൻ വിദ്യ മണി, ടി.പി.അബ്ദുൾ കരീം എന്നിവരും ഡയാലിസിസ് ഫണ്ടിലേക്ക് സഹായം നൽകി. വൈസ് പ്രസിസ ണ്ട് ഹക്കീം ഇമ്പാറക്ക്, ട്രസ്റ്റിമാരായ C.M. ജനീഷ്,ആർ.വി. കമറുദീൻ, നൗഷാദ് അലി.എം.കെ.സ്റ്റാഫംഗങ്ങളായ സൈനബ, സൗജത്ത് നിയാസ്, റമീസ് എന്നിവർ സാന്ത്വന സംഗമത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.എം.അബ്ദുൾ ഹബീബ് സ്വാഗതം പറഞ്ഞു. ട്രഷറർ വി.കാസിം നന്ദി പറഞ്ഞു.
.jpg)