അകമലയിൽ വീട്ടുവളപ്പിൽ വരെയെത്തി കാട്ടാനകൾ.അകല ചക്യാർകുന്ന് മേഖലയിലാണ് ഇന്ന് പുലർച്ചെ കാട്ടാനകൾ ഏറെ നാശം വിതച്ചത് കമ്പി വേലി തകർത്ത് എറിഞ്ഞിക്കളത്തിൽ ജയേഷിൻ്റെ പുരയിടത്തിലെത്തിയ കാട്ടാന തെങ്ങും ,കവുങ്ങിൻ തൈകളും വാഴകളും പാടത്തെ നെൽച്ചെടികളും വ്യാപകമായി നശിപ്പിച്ചു.ഒന്നര മാസങ്ങൾക്ക് മുൻപ് ഇതേ മേഖലയിലെ പൂക്കുന്നത്ത് ബാബുവിന് നേരെ പാഞ്ഞടുത്ത കാട്ടാന പ്രദേശത്ത് ഭീതിപരത്തിയിരുന്നു..അടിക്കടി കാട്ടാനകളിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും, കാർഷിക വിളകൾ നശിപ്പിക്കുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്.സർക്കാർ പ്രഖ്യാപിച്ച സൗര തൂക്കുവേലി അടിയന്തിരമായി സ്ഥാപിച്ചില്ലെങ്കിൽ പ്രദേശത്ത് വലിയ ദുരന്തങ്ങളുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.അജയേഷിൻ്റെ പുരയിടത്തിൽ ഇന്ന് പുലർച്ചെ 2.30 ന് എത്തിയ കാട്ടാനയുടെ ദൃശ്യങ്ങൾ സുരക്ഷാ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
