ഉപയോഗിക്കാതെ നശിക്കുന്നത് ഛത്തീസ്ഗഢ് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം വാങ്ങിയ 400 ബൊലേറോ എസ്.യു.വി.കൾ


ഛത്തീസ്ഗഢ് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം വാങ്ങിയ 400 ബൊലേറോ എസ്.യു.വി.കളാണ് ഉപയോഗിക്കാതെ നശിക്കുന്നത്. സര്‍ക്കാര്‍ ആരംഭിച്ച 'ഡയല്‍ 112' എമര്‍ജന്‍സി സര്‍വീസിനായാണ് 2023-ല്‍ 400 ബൊലേറോ എസ്.യു.വി.കള്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാങ്ങിയത്. ഏകദേശം 40 കോടിയിലേറെ രൂപ മുടക്കിയാണ് ഇത്രയും വാഹനങ്ങള്‍ വാങ്ങിയത്. സംസ്ഥാനത്തെ 33 ജില്ലകളില്‍ 'ഡയല്‍ 112' സേവനങ്ങള്‍ക്കായി ഇത് ഉപയോഗിക്കാനായിരുന്നു തീരുമാനം. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഈ പദ്ധതി നിലച്ചു. വാഹനങ്ങളെല്ലാം ഉപയോഗിക്കാതെ നശിക്കുകയും ചെയ്തു.
ഛത്തീസ്ഗഢ് ആംഡ് ഫോഴ്‌സിന്റെ റായ്പൂരിലെ ഗ്രൗണ്ടിലാണ് 400 വാഹനങ്ങളും കിടക്കുന്നത്. ഇതിനോടകം വാഹനങ്ങളെല്ലാം തകരാറിലായെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ടയറുകളും ബാറ്ററികളും വയറിങ്ങും ഉള്‍പ്പെടെ നശിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്.
അതേസമയം, വാഹനങ്ങള്‍ ഉപയോഗിക്കാത്തതിലും 'ഡയല്‍ 112' പദ്ധതി നിലച്ചതിലും കോണ്‍ഗ്രസും ബി.ജെ.പി.യും പരസ്പരം പഴിചാരുകയാണ്. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ക്രമവിരുദ്ധമായിരുന്നെന്നും അതിനാലാണ് ടെന്‍ഡര്‍ റദ്ദാക്കിയതെന്നുമായിരുന്നു ബി.ജെ.പി. വക്താക്കളുടെ പ്രതികരണം. എന്നാല്‍, പദ്ധതി നിലച്ചതിലും വാഹനങ്ങള്‍ ഉപയോഗശൂന്യമായതിലും ബി.ജെ.പി. സര്‍ക്കാരിനെ കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال