ഗതാഗത നിയമലംഘനം: 12 ദിവസത്തിനിടെ പൊലീസ് പിടിച്ചെടുത്തത് 672 ഇ-ബൈക്കുകള്‍

മുംബൈ: ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് 12 ദിവസത്തിനിടെ മുംബൈ പൊലീസ് പിടിച്ചെടുത്തത് 672 ഇ-ബൈക്കുകള്‍. ഡിസംബര്‍ 18 മുതല്‍ 29 വരെയുള്ള ദിവസത്തിലാണ് 672 ഇ-ബൈക്കുകള്‍ പിടിച്ചെടുത്തത്. നിയമലംഘനത്തിന് വിവിധ ഫുഡ് ഡെലിവറി കമ്പനികളുടെ 182 ഇ-ബൈക്കുകളില്‍നിന്ന് വന്‍തുക പിഴ ഈടാക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു. പിടിച്ചെടുത്തവയിലും ഭൂരിഭാഗം വണ്ടികളും ഫുഡ് ഡെലിവറി ആപ്പുകളുടേതാണ്.

KR Thekkedathu Mana

‘ഇ-ബൈക്ക് ഓടിക്കുന്നവര്‍ ഗതാഗത നിയമം പാലിക്കുന്നില്ലെന്ന കാര്യം വിവിധ ഫുഡ് ഡെലിവറി കമ്പനികളെ ഞങ്ങള്‍ രേഖാമൂലം അറിയിച്ചിരുന്നു. ഇനിയും നിയമം ലംഘിക്കുന്ന പക്ഷം നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കി. ഈ ആപ്പുകള്‍ അവരുടെ ഡ്രൈവര്‍മാരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെടുക്കേണ്ടി വന്നത്’ -പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.ഫുഡ് ഡെലിവറി ആപ്പുകളുടെ ഡ്രൈവര്‍മാരുടെ പേരിലും നടപടിയെടുത്തിട്ടുണ്ട്. ഗതാഗത നിയമം ലംഘിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഉദ്യോഗസ്ഥരുമായി വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു പലരുമെന്നും പൊലീസ് പറയുന്നു.

നിരത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമ പ്രകാരം നടപടിയെടുക്കും. സിഗ്‌നലുകള്‍ തെറ്റിക്കുക, അമിത വേഗം, ഹെല്‍മറ്റിടാതെ വണ്ടിയോടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്. ആവശ്യമെന്ന് കണ്ടാല്‍ ഇ-ബൈക്കുകള്‍ പിടിച്ചെടുക്കും. മുംബൈ ട്രാഫിക് പൊലീസ് നഗരത്തിലുടനീളം സഞ്ചരിച്ച് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും’ -ഗതാഗത വകുപ്പ് ജോ. കമീഷണര്‍ അനില്‍ കുംബാരെ പറഞ്ഞു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال