രാഹുലിന്റെ മോശം പ്രകടനം: ആരോപണവുമായി ബിജെപി


ന്യൂഡല്‍ഹി: രാഹുലിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സ്ഥാനം കൂടുതല്‍ പേര്‍ പങ്കിടുന്നത് സംബന്ധിച്ച് ഇന്ത്യ സഖ്യത്തില്‍ ചര്‍ച്ച നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി. പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ രാഹുലിനാകുന്നില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ അത്തരത്തിലൊരു തീരുമാനവുമായി ഇന്ത്യ സഖ്യം മുന്നോട്ട് പോകണമെന്ന് ബിജെപി എംപി ബാംസുരി സ്വരാജ് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ കഴിവുള്ള നിരവധി പേര്‍ കോണ്‍ഗ്രസിലുണ്ടെന്നും തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയും മുന്നണിയും ആണെന്നും അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകള്‍ കൂടിയായ ബാംസുരി സ്വരാജ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ സ്ഥാനവുമായി ബന്ധപ്പെട്ട ബിജെപിയുടെ ആരോപണങ്ങളില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال