ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ ആശങ്ക. എയർ ഇന്ത്യയുടെ ട്രിച്ചി-ഷാർജ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്നാണിത്. ഷാർജയിൽ ലാൻഡ് ചെയ്യാതെ തിരിച്ചെത്തിയ വിമാനം ട്രിച്ചിയിൽ വട്ടമിട്ട് പറന്ന് ഇന്ധനം കളയുകയാണ്.
ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെത്തുടർന്നാണിത്. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
ട്രിച്ചി വിമാനത്താവളം അടിയന്തിര ലാൻഡിങ്ങിന് തയ്യാറെടുത്തിരിക്കുകയാണ്. ആംബുലൻസുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ് അധികൃതർ.