മില്‍ട്ടണ്‍ അടങ്ങി: യൂറോപ്പ ക്ലിപ്പര്‍' പേടകം ലോഞ്ചിന് തയ്യാറെടുക്കുന്നു


ഫ്ലോറിഡ: ഭൂമിക്ക് പുറത്തുള്ള ജീവന്‍ തേടി വ്യാഴത്തിന്‍റെ നാലാമത്തെ വലിയ ഉപഗ്രഹമായ യൂറോപ്പയിലേക്ക് നാസ അയക്കുന്ന 'യൂറോപ്പ ക്ലിപ്പര്‍' പേടകം ലോഞ്ചിന് തയ്യാറെടുക്കുന്നു. ഫ്ലോറിഡയെ തകിടംമറിച്ച മില്‍ട്ടണ്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവച്ച ക്ലിപ്പര്‍ പേടകം ഒക്ടോബര്‍ 14 തിങ്കളാഴ്‌ച മുമ്പ് വിക്ഷേപിക്കില്ലെന്ന് നാസ അറിയിച്ചു. എങ്കിലും ക്ലിപ്പര്‍ ദൗത്യത്തിനായുള്ള അന്തിമ തയ്യാറെടുപ്പുകള്‍ നടത്താന്‍ നാസ നിര്‍ദേശം നല്‍കി. സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലാണ് ക്ലിപ്പര്‍ ബഹിരാകാശ പേടകത്തെ അയക്കുക.


ഭൂമിക്ക് പുറത്തുള്ള ജീവനെ കുറിച്ച് പഠിക്കാന്‍ നിര്‍ണായകമായ 'യൂറോപ്പ ക്ലിപ്പര്‍' പേടകം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും സ്വകാര്യ സംരംഭകരായ സ്പേസ് എക്‌സും. വ്യാഴത്തിന്‍റെ നാലാമത്തെ വലിയ ഉപഗ്രഹമായ യൂറോപ്പയെയാണ് ക്ലിപ്പര്‍ പേടകം നേരിട്ടെത്തി പഠിക്കുക. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് പേടകം വിക്ഷേപിക്കുക. പേടകത്തിന്‍റെ വിക്ഷേപണം ഒക്ടോബര്‍ 10ന് നടത്തേണ്ടിയിരുന്നതാണെങ്കിലും ഫ്ലോറിഡയില്‍ മില്‍ട്ടണ്‍ കൊടുങ്കാറ്റ് കാലാവസ്ഥ മോശമാക്കിയതിനെ തുടര്‍ന്ന് നാസ തിയതി നീട്ടുകയായിരുന്നു. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال