കോട്ടയം: നാലു മാസങ്ങൾക്കു മുൻപ് അടച്ചിട്ട വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറന്നു. മഴക്കാലത്ത് വാഗമണ്ണിലെ ചില്ലുപാലത്തിൽ കയറുന്ന സന്ദർശകരുടെ അപകട സാധ്യത കണക്കിലെടുത്ത് മെയ് 30 നാണ് പാലം അടച്ചത്.
കാലാവസ്ഥ അനുകൂലമായിട്ടും ചില്ലുപാലം തുറക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.കോഴിക്കോട് എൻഐടിയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ പഠന റിപ്പോർട്ടിലെ ശുപാർശകർ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം തുറന്നത്.സമുദ്രനിരപ്പിൽ നിന്നു 3,500 അടി ഉയരത്തിൽ 40 മീറ്റർ നീളത്തിൽ വാഗമൺ സൂയിസൈഡ് പോയിൻറിലെ മലമുകളിലാണ് കൂറ്റൻ ഗ്ലാസ് ബ്രിഡ്ജ്.ഒരേസമയം15 പേർക്ക് പാലത്തിൽ കയറാം.

അഞ്ചു മിനിറ്റ് ചെലവഴിക്കാൻ 250 രൂപയാണ് ചാർജ്ജ്. ഒരു ദിവസം 1500 പേർക്കാണ് പ്രവേശനം അനുവദിക്കുക.
