മുഖ്യമന്ത്രിക്കെതിരായ അന്വേഷണം: എടുത്തുചാടില്ല! കരുതലോടെ നീങ്ങാൻ പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണത്തിൽ പൊലീസ് എടുത്തുചാടില്ല. കരുതലോടെ നീങ്ങാൻ ഒരുങ്ങുകയാണ് കൊച്ചി പൊലീസ്. കഴിഞ്ഞ ദിവസമാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. 

എറണാകുളം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിന്റെ സ്വകാര്യ അന്യായത്തിലായിരുന്നു നടപടി.എന്നാൽ  കോടതിയിൽ നിന്ന് ഇതുവരെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.  യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവർത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 

രക്ഷാപ്രവർത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കി.  


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال