ചോരക്കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും

തൃശൂർ: ചോരക്കുഞ്ഞിൻറെ മൃതദേഹം ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിക്കുമെന്നു പൊലീസ്. തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം മേൽപ്പാലത്തിലാണ്  മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ബാ​ഗിലാക്കിയ നിലയിൽ കണ്ടെത്തിയത്.  

കുഞ്ഞിൻറെ മൃതദേഹം ഉപേക്ഷിച്ചതാരാണെന്നു കണ്ടെത്താനായിട്ടില്ല.  രണ്ടുദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിൻറെ മൃതദേഹമാണു കണ്ടെത്തിയത്. റെയിൽവേ പൊലീസിനെ ഉടൻ വിവരം അറിയിച്ചു. റെയിൽവേ പൊലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. 

ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ പ്രസവം ആശുപത്രിയിൽ നടന്നതാണെന്നാണു പ്രാഥമിക നിഗമനം.കുഞ്ഞിൻറെ മൃതദേഹത്തിൽനിന്നു കണ്ടെത്തിയ ബാൻഡേജും കുഞ്ഞിനെ പൊതിയാൻ ഉപയോഗിച്ചിരുന്ന തുണിയും ആശുപത്രിയിലേതാണെന്നു ഡോക്ടർമാർ പറഞ്ഞു. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال