സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്നു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.



സംസ്ഥാനത്ത. മദ്ധ്യ, കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപവും പശ്ചിമ ബംഗാളിനും വടക്കു കിഴക്ക് ജാര്‍ഖണ്ഡിനും മുകളിലായുള്ള രണ്ട് ന്യൂനമര്‍ദ്ദങ്ങളുടെയും മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരളതീരം വരെയുള്ള ന്യൂനമര്‍ദ്ദപാത്തിയുടെയും ഫലമായാണിത്. മദ്ധ്യ, വടക്കന്‍ ജില്ലകളിലാകും കൂടുതല്‍ മഴ ലഭിക്കുക.  കേരള തീരത്ത് കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധനം പാടില്ല.  

Vadassery

കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال