കാറുകളുടെ പിൻ സീറ്റിലെ യാത്രക്കാർക്കും സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കുന്നു


തിരുവനന്തപുരം: യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച്‌ കാറുകളുടെ പിൻ സീറ്റിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നതായി റിപ്പോർട്ട്. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമാണ്. സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമഗ്രികൾക്കും പുതിയ ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താണ് കേന്ദ്ര തീരുമാനം.ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്.

 പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്കർഷിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേഡിലുള്ള സീറ്റ് ബെൽറ്റുകളും ആങ്കറുകളും വാഹനങ്ങളിൽ ഘടിപ്പിക്കണം. നിർമാണ വേളയിൽ വാഹന നിർമാതാക്കൾ ഇത് ഉറപ്പിക്കണം എന്നും റിപ്പോർട്ടിൽ പറയുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال