കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ.അയ്മനം പാണ്ഡവം ശ്രീനവമിയിൽ നിധിൻ പ്രകാശ് (ചക്കര-27), ഇയാളുടെ ഭാര്യ സുരലത സുരേന്ദ്രൻ (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്.

ഇവർക്കെതിരെ പൊലീസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞദിവസം രാത്രി 7.30-ഓടെ കോട്ടയം ബേക്കർ ജംങ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം.നിധിൻ പ്രകാശിന്റെ പേരിൽ കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽകേസുകളുണ്ട്.
