കോട്ടയം: ബണ്ണിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിലായി. ചങ്ങനാശേരി പുഴവാത് കൊട്ടാരച്ചിറ സ്വദേശി അമ്പാടി ബിജു (24), റെയിൽവേ സ്റ്റേഷൻ ഹൗസിങ് ബോർഡ് കോളനി, തോപ്പിൽ താഴ്ചയിലെ ടി.എസ്. അഖിൽ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവം ഇന്നലെ രാവിലെ പെരുന്ന രാജേശ്വരി കോംപ്ലക്സ് ജംക്‌ഷനു സമീപം നടന്നിരുന്നു. ബണ്ണിനുള്ളിൽ 20.9 ഗ്രാം എംഡിഎംഎ പൊതികളിലാക്കി ഒളിപ്പിച്ച നിലയിൽ കണ്ടാണ് യുവാക്കളെ പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ്, ചങ്ങനാശേരി പൊലീസ് എന്നിവരുടെ സംയുക്ത ശ്രമഫലമായാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ബസിലാണു യുവാക്കൾ എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്ന് പൊലീസ് വ്യക്തമാക്കി.
എസ്ഐ സന്തോഷ്, എഎസ്ഐമാരായ രഞ്ജീവ് ദാസ്, കെ.എൻ. അംബിക, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
