മാനിനെ കെട്ടിയിട്ട് റീല്‍ വീഡിയോ ; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി

മാനിനെ കെട്ടിയിട്ട് റീല്‍ വീഡിയോ ചെയ്ത സംഭവത്തില്‍ ഒരാള്‍ പൊലീസില്‍ കീഴടങ്ങി തൃശ്ശൂര്‍ പാലപ്പിള്ളിയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി വിനോദ് ആണ് കീഴടങ്ങിയത്. പിടികൂടിയ മാനിനെ റീല്‍ എടുത്ത ശേഷം കെട്ടഴിച്ചു വിട്ടു എന്നാണ് വിനോദിന്റെ മൊഴി.

സംഭവത്തില്‍ ശനിയാഴ്ച വനം വകുപ്പ് നാലുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. കേസിലെ മൂന്നു പ്രതികള്‍ നിലവില്‍ ഒളിവിലാണ്. തോട്ടം തൊഴിലാളികളായ ഷിബു, സന്തോഷ് കുമാര്‍, ഹരി എന്നിവരാണ് ഒളിവില്‍ പോയത്.

ടാപ്പിംഗ് തൊഴിലാളികളായ പ്രതികള്‍ മാനിനെ പിടികൂടി കെട്ടിയിട്ട് വീഡിയോ എടുക്കുകയായിരുന്നു. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടരുകയാണ്. ഒളിവിലായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال