കൊച്ചി: വെന്റിലേറ്ററിലായ യുവാവിന്റെ ബീജമെടുത്തു സൂക്ഷിക്കാൻ ഹൈക്കോടതി അനുമതി നൽകി. വാഹനാപകടത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് യുവാവ്.
ഭാര്യയുടെ ഹർജിയിൽ പ്രത്യേക സാഹചര്യം പരിഗണിച്ചാണു ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ജസ്റ്റിസ് വി.ജി.അരുണാണ് ഇടക്കാല ഉത്തരവിട്ടത്.കഴിഞ്ഞ വർഷമാണ് ദമ്പതികൾ വിവാഹിതരായത്. ഇവർക്ക് മക്കളില്ല.
അതേസമയം തുടർ നടപടികൾ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലേ ഉണ്ടാകാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. അടുത്തമാസം 9ന് ഹർജി വീണ്ടും പരിഗണിക്കും

