കൂട്ടബലാത്സംഗ കേസ് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചു


ന്യൂഡൽഹി: അസം കൂട്ടബലാത്സംഗക്കേസിലെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽ വീണു മരിച്ചതായി അസം പൊലീസ്.

കേസിലെ പ്രതിയെന്ന് പോലീസ് ആരോപിക്കുന്ന തഫാസുൽ ഇസ്ലാം കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ്  കുളത്തിൽ വീണ് മരിച്ചത്. 

രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഇസ്‌ലാമിൻ്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. നാഗോണിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേരിൽ ഒരാൾ തഫാസുൽ ഇസ്ലാം ആണെന്ന് പോലീസ് പറയുന്നു.

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. റോഡരികിൽ അബോധാവസ്ഥയിൽ കിടന്ന പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال