'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്; താത്ക്കാലിക ചുമതല ഏറ്റെടുത്തേക്കും

കൊച്ചി: ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ച പശ്ചാത്തലത്തിൽ "അമ്മ' സംഘടനാ ഭാരവാഹികളുടെ അടിയന്തര യോഗം ഇന്ന് ചേരും.ഓൺലൈനായി ചേരുന്ന യോഗത്തിൽ സിദ്ദിഖിൻറെ രാജി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. നിലവിൽ ജോയിൻറ് സെക്രട്ടറിയായ ബാബുരാജിന് ജനറൽ സെക്രട്ടറിയുടെ താത്ക്കാലിക ചുമതല നൽകിയേക്കും. 

നേരത്തേ തീരുമാനിച്ച പ്രകാരം "അമ്മ' എക്‌സിക്യുട്ടീവ് യോഗം ഈ മാസം 28ന് ചേരും.യുവ നടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖ് രാജിവച്ചത്. യുവ നടി രേവതി സമ്ബത്ത് ശനിയാഴ്ചയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. തനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും സിദ്ദിഖിൻറെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വ്യക്തമാക്കി.

പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ദുരനുഭവമുണ്ടായത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും നടി ആരോപിച്ചിരുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال