26 കിലോ സ്വർണ്ണ തട്ടിപ്പ്: ബാങ്ക് മാനേജർ കടുങ്ങിയത് പുതിയ ആധാറെടുക്കാൻ ശ്രമിച്ചപ്പോൾ

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണം തട്ടിപ്പ് നടത്തിയ കേസിൽ മുൻ ബാങ്ക് മാനേജർ മധ ജയകുമാർ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. തെലങ്കാനയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വടകരയിൽ എത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കർണാടക വഴി തെല്ലങ്കാനയിലെത്തിയ പ്രതി അത് വഴി മഹാരാഷ്ട്രയിലേക്ക് കടക്കാനായിരുന്നു പദ്ധതി. 

ഇതിനിടയിലാണ് ഭാര്യയോടൊപ്പം തെലങ്കാന പൊലീസിന്റെ പിടിയിലായത്.ഒളിവിൽ പോയ തമിഴ് നാട് സ്വദേശിയായ മധ ജയകുമാറിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഇതര സംസ്ഥാന പൊലീസിനെയും സമീപിച്ചിരുന്നു. 

തട്ടിപ്പ് പുറത്തായതോടെ മധ ജയകുമാറിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് ഇടപെട്ട് റദ്ദാക്കിയിരുന്നു. രാജ്യം വിടാതിരിക്കാനുള്ള മുൻകരുതൽ നടപടികളും എടുത്തു.തെലങ്കാനയിലെത്തി പുതിയ മൊബൈൽ സിം കാർഡ് വാങ്ങാൻ ശ്രമിച്ചതാണ് പ്രതിയെ കുടുക്കിയത്. ഇതിനായി പുതിയ ആധാർ കാർഡ് എടുക്കാൻ പ്രതി ഏജൻസിയിലെത്തി. 

Vadassery

ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ആണ് മുന്നിലുള്ളത് കേരള പോലീസ് തേടുന്ന പ്രതിയാണെന്ന് ജീവനക്കാർക്ക് മനസിലാകുന്നത്. ഇതോടെ മധ ജയകുമാറിനെ ആധാർ ഏജൻസി ജീവനക്കാർ തടഞ്ഞുവെക്കുകയായിരുന്നു. 


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال