ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം

ദാർ അൽ ബലാഹിൽ വെടിനിർത്തൽ ഉടമ്പടി യാഥാർത്ഥ്യമാക്കാൻ യു.എസ്. ശക്തമായ ശ്രമം നടത്തുന്നതിനിടെ ഗസ്സയിൽ വീണ്ടും ഇസ്രയേൽ കൂട്ടക്കുരുതി. ഞായറാഴ്ച പുലർച്ചെ നടന്ന ബോംബാക്രമണത്തിൽ ഒരു സ്ത്രീയും അവരുടെ ആറ് മക്കളും ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു. ദാർ അൽ ബലാഹിലെ ഒരു വീടിൻ മുകളിലേക്ക് ബോംബ് പതിച്ചതിനാലാണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബം കൊല്ലപ്പെട്ടത്.

ജബലിയയിലെ രണ്ട് അപ്പാർട്ട്മെന്റുകളിലും ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബോംബിട്ട്. ഒരു സ്ത്രീയും അവരുടെ മകളും ഉൾപ്പെടെ നാലുപേർക്ക് ജീവൻ നഷ്ടമായതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മധ്യ ഗസ്സയിലെ മറ്റൊരു ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടതായും ഔദ ആശുപത്രി അധികൃതർ പറഞ്ഞു.

ജനവാസ മേഖലയിൽ ഒളിഞ്ഞിരിക്കുന്ന ഹമാസ് പോരാളികളെയും നേതാക്കളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് അധിനിവേശ സേനയുടെ വിശദീകരണം. എന്നാൽ, പത്തു മാസം നീണ്ട കര, വ്യോമ ആക്രമണങ്ങളിൽ ഗസ്സയിലെ മുഴുവൻ കുടുംബങ്ങളെയും ഇല്ലാതാക്കി.

Vadassery

ആയിരക്കണക്കിന് കുട്ടികളെ അനാഥരാക്കി. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 40,099 കടന്നു. 92,609 പേർക്ക് പരിക്കേറ്റു. അതേ സമയം, വെടിനിർത്തൽ ചർച്ചകള്ക്കായി തെൽ അവീവിൽ എത്തിയ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ പ്രധാനമന്ത്രിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ഒക്ടോബറിൽ ഏറ്റുമുട്ടൽ ആരംഭിച്ചതിനുശേഷം ബ്ലിങ്കൻ നടത്തുന്ന ഒമ്പതാമത്തെ സന്ദർശനമാണിത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال