വേലൂർ : തകർന്ന കിരാലൂർ റോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴ നട്ടു കൊണ്ട് ഉപരോധിച്ചു . വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന വേലൂർ കിരാലൂർ മുണ്ടൂർ റോഡ് യൂത്ത് കോൺഗ്രസ് വേലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ടു കൊണ്ട് പ്രതിഷേധിച്ചു .
യൂത്ത് കോൺഗ്രസ് വേലൂർ മണ്ഡലം പ്രസിഡന്റ് വിവേക് എം ജി അധ്യയഷത വഹിച്ച പ്രതിഷേധ പെരുപാടിയിൽ യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് പി കെ ശ്യം കുമാർ ഉദ്ഘാടനം നിർവഹിച്ചു. തയൂർ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് അക്ബർ പഴവൂർ മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് വേലൂർ മണ്ഡലം സെക്രട്ടറി അൻസാർ, മറ്റ് നേതാക്കൾ ആയ ഫ്രെന്റോ ഫ്രാൻസിസ്, അലോഷി, ജിൻഷാദ്, വിമേഷ്, ആന്റോ, എന്നിവർ നേതൃത്വം നൽകി.