കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. ഇന്ന് നട തുറക്കുമെങ്കിലും പ്രത്യേക പൂജകൾ ഉണ്ടാവില്ല.കർക്കടകം ഒന്നായ 16 ന് പുലർച്ചെ അഞ്ചിന് ക്ഷേത്ര നട തുറക്കും. 

തുടർന്ന് പതിവു അഭിഷേകത്തിനുശേഷം നെയ്യഭിഷേകം നടക്കും. 20 ന് രാത്രി 10 ന് നട അടയ്ക്കും. തീർഥാടകർക്ക് ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാവുന്നതാണ്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال