ബസ്സിൽ പാട്ടിട്ടാൽ ഇനി പിഴ പതിനായിരം



കണ്ണൂര്‍: ബസുകളിലെ കാതടപ്പിക്കുന്ന പാട്ടിനും സിനിമാപ്രദര്‍ശനത്തിനും 'നോ' പറഞ്ഞ് ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ. കണ്ണൂര്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ ഓഡിയോ-വീഡിയോ സംവിധാനങ്ങളും അമിതശബ്ദമുണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചുമാറ്റണമെന്ന് ആര്‍ടിഒ നിര്‍ദേശിച്ചു.

പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാല്‍ വാഹനത്തിന്റെ പെര്‍മിറ്റ് ഫിറ്റ്നസ് റദ്ദാക്കും. 10,000 രൂപ വരെയുള്ള പിഴയീടാക്കും.
ഡ്രൈവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളും. വാതില്‍ തുറന്നുവെച്ച് സര്‍വീസ് നടത്തുന്നതും എന്‍ജിന്‍ ബോണറ്റിന് മുകളില്‍ യാത്രക്കാരെ ഇരുത്തി സര്‍വീസ് നടത്തുന്നതും നിയമവിരുദ്ധമാണ്.
ഇതും അനുവദിക്കില്ല. സീറ്റിന്റെ അടിയില്‍ വലിയ സ്പീക്കര്‍ ബോക്‌സ് ഘടിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് കാല്‍ നീട്ടിവെച്ച് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നുള്ള പരാതിയും വ്യാപകമാണെന്ന് ആര്‍ടിഒ അറിയിച്ചു.
നിലവില്‍ ബസുകളില്‍ പാട്ടിന് നിയമപരമായ വിലക്കുണ്ടെങ്കിലും ഇത് ഒട്ടും പ്രാവര്‍ത്തികമായിട്ടില്ല. ദീര്‍ഘദൂര-ഹ്രസ്വദൂര ഭേദമില്ലാതെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഓഡിയോ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്ന ബസുകള്‍ നിരവധിയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال