അട്ടപ്പാടിയിൽ ആഹാരം മോഷ്ടിച്ചതിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ് മരണപ്പെട്ട മധുവിന്റെ ജീവിതം പറയുന്ന ' പശി '; മ്യൂസിക്കൽ ആൽബം റിലീസായി

നിശാഗന്ധി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് വെമ്പയം സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ആൽബം ‘പശി’ മനോരമ മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ആയി . സിനിമ -സംഗീത പ്രമുഖർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഇതിനോടകം തന്നെ പശി ഷെയർ ചെയ്തു കഴിഞ്ഞു. അട്ടപ്പാടിയിൽ വിശന്നപ്പോൾ ആഹാരം മോഷ്ടിച്ചതിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ് മരണപ്പെട്ട മധുവിന്റെ ജീവിതം ആണ് ആൽബത്തിന്റെ ഇതിവൃത്തം. 

വിശപ്പ് പ്രമേയമാകുന്ന ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ശരത്ത് ആണ്. അഭിഷ സുരഭിയുടെ വരികൾക്ക് രെജൻ രഘു സംഗീതം നൽകുന്നു. 

പ്രദീപ് കെ.ശ്രീ, രാജീവൻ കെ.എം എന്നിവരാണ് പശിയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ മികച്ച പ്രതികാരണമാണ് ആൽബത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബവിൻ ബാലൻ ആണ് ആൽബം നിർമ്മിക്കുന്നത്. 

ആശയം- അഭിഷ സുരഭി, ഓർക്കസ്ട്രേഷൻ- അനൂപ് കോവളം, ക്രീയേറ്റിവ് ഡയറക്ടർ -ബിനുപേഷ് അശോക്,  ഛായഗ്രഹണം- വൈശാഖ് ജയകുമാർ,സജീഷ് രാഗം, എഡിറ്റിംഗ് -മുഹമ്മദ്‌ നൗഷാദ്,സഹ സംവിധാനം- ഹരിപ്രസാദ്, സ്ക്രിപ്റ്റ്- രാധിക കൃഷ്ണൻ.എം, ആർട്ട് ഡയറക്ടർ – അർജുൻ, പ്രണവ്, മേക്കപ്പ് – രാജേഷ്,  ഡിജിറ്റൽ മാർക്കറ്റിങ് - അമൽ കാനത്തൂർ, പി. ആർ. ഓ - സുനിത സുനിൽ, പോസ്റ്റർ ഡിസൈൻ – മാജിക്‌ മോമെന്റ്സ്, സ്റ്റുഡിയോ -ചിത്രാഞ്ജലി സ്റ്റുഡിയോ, തിരുവനന്തപുരം... തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال