ചായ്പൻകുഴി വെട്ടിക്കുഴിയിൽ വീണ്ടും കാട്ടാന വിളയാട്ടം


ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി വെട്ടിക്കുഴിയിൽ വീണ്ടും കാട്ടാന വിളയാട്ടം. പൊറായ് വർഗ്ഗീസ്, ബെന്നി,കാവുങ്ങൽ ആൻറണി എന്നിവരുടെ കൃഷിയിടങ്ങളിൽ പ്രവേശിച്ച് 200ഓളം വാഴകൾ ജാതി തെങ്ങ് എന്നിവ നശിപ്പിച്ചു. 

ജനവാസ മേഖലകളിൽ ആനയിറങ്ങുന്നത് ഇവിടങ്ങളിൽ നിത്യസംഭവമായിട്ടുണ്ട്..ഹാങ്ങിംഗ് പെൻസിങ് പോലുളള സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി സ്ഥാപിക്കണ്ടതൂണ്ട്. വലിയ നഷ്ടമാണ് വന്യമൃഗശല്യത്തെ തുടർന്ന് ഓരോ കർഷകർക്കും വരുന്നത്.കർഷകർക്ക് മതിയായ നഷ്ട പരിഹാരം ലഭിക്കുന്നില്ലെന്നു വ്യാപക പരാതിയുണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال