വീട്ടില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്ന വൃദ്ധന്‍ എക്‌സൈസിന്റെ പിടിയിലായി.പരിയാരം വേളൂക്കര പുതുശ്ശേരി വീട്ടില്‍ വര്‍ഗ്ഗീസ് (64)ആണ് പിടിയിലായത്.വീട്ടില്‍ നിന്ന് 100 ചാരായം ഉണ്ടാക്കുവാനുള്ള വാഷും,2 ലിറ്റര്‍ ചാരായവും,വാറ്റ് ഉപകരണങ്ങളും പിടികൂടി.
കുറച്ച് നാളുകളായി ഇയാള്‍ വീട്ടില്‍ ചാരായം വാറ്റിയ ശേഷം ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയായിരുന്നു.വേളൂക്കര ജംഗ്ഷനില്‍ ചായക്കടയും ഇയാള്‍ നടത്തുന്നുണ്ട്.സമീപത്ത് അടുത്തടുത്ത് വീടുകളും,റോഡിനോട് ചേര്‍ന്നുള്ള വീട്ടില്‍ കുറച്ച് നാളുകളായി ചാരായം വാറ്റി വില്‍പ്പന നടത്തി വന്നിട്ടും ആരും അറിഞ്ഞിരുന്നില്ല.എക്‌സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി നടത്തിയ പരിശോധനയിലാണ് വീട് കണ്ടെത്തുവാന്‍ സാധിച്ചതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെകടര്‍മാരായ കെ.എന്‍.സുരേഷ്, ജെയ്‌സണ്‍ ജോസ്,ഇ.പി.ദിബോസ്, കെ.പി.സുനില്‍ കുമാര്‍, പി.പി.ഷാജി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.മേല്‍ നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
