ആദായനികുതി വകുപ്പ് വ്യക്തികൾക്കും കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നൽകുന്ന പത്തക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ നമ്പർ അല്ലെങ്കിൽ പെർമനന്റ് അക്കൗണ്ട് നമ്പർ.പാൻ കാർഡ് ഉടമയുടെ പേര്, ഫോട്ടോ, ജനനത്തീയതി, പാൻ നമ്പർ തുടങ്ങി നിരവധി വിവരങ്ങൾ പാൻ കാർഡിൽ അടങ്ങിയിരിക്കുന്നു. എല്ലാ സാമ്പത്തിക ഇടപാടുകൾക്കും പാൻ നമ്പർ റഫറൻസ് നമ്പറായി ഉപയോഗിക്കുന്നു.
എന്നാൽ ഒന്നിൽകൂടുതൽ പാൻ കാർഡ് കയ്യിൽ സൂക്ഷിക്കുന്നവർക്ക് ആദായനികുതി വകുപ്പിന്റെ നിയമപ്രകാരം പിഴ ലഭിക്കും.ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ നിയമ ലംഘനമാണ്. ഓരോ വ്യക്തിക്കും അവരുടേതായ ഒരു പാൻ കാർഡ് മാത്രമേ ആദായനികുതി വകുപ്പ് അനുവദിക്കുകയുള്ളു. ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ, 1961 ലെ ആദായനികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം ഐടി വകുപ്പിന് അവർക്കെതിരെ നടപടികൾ ആരംഭിക്കാവുന്നതാണ്. ഈ നിയമപ്രകാരം വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താവുന്നതാണ്.
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യാത്തവർക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് തടസങ്ങൾ നേരിട്ടേക്കാം. ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് 2023 ജൂൺ 30-നകം ചെയ്‌തിട്ടില്ലെങ്കിൽ, ജൂലൈ 1 മുതൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും.