തൃശൂർ-കുന്നംകുളം റോഡിലെ കുണ്ടും കുഴിയും മത്സര ഇനമാകുന്നു

choondal road

തൃശൂർ: പ്രതിഷേധങ്ങളും വാർത്തകളും ശ്രദ്ധനേടിയിട്ടും, ആരും നടപടിയെടുത്തിട്ടില്ല. ഇതോടെ, കുന്നംകുളം ഫേസ്ബുക്ക്, വാട്സാപ്പ് കൂട്ടായ്മകൾ റോഡിലെ കുഴികൾ പഠന വിഷയമാക്കാൻ തീരുമാനിച്ചു. തൃശൂർ-കുന്നംകുളം റോഡിലെ കുഴികളും കുണ്ടുകളും മത്സരമാക്കിയാണ് ഈ കൂട്ടായ്മകൾ ഇപ്പോൾ രംഗത്തെത്തിയത്.

കുഴികളും കുണ്ടുകളും ഉൾപ്പെടുത്തി ഒരു വിഡിയോഗ്രഫി മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം തൃശൂർ-കുന്നംകുളം റോഡ് യാത്രാനുയോജ്യമാക്കുക എന്നതാണ്.

പോസ്റ്റിംഗിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:

നിബന്ധനകൾ:

  1. മത്സരാർത്ഥികൾ സ്വയം എടുത്ത ഫോട്ടോയും വിഡിയോയും ആയിരിക്കണം പോസ്റ്റ് ചെയ്യേണ്ടത്.
  2. ഒരു മത്സരാർത്ഥിക്ക് ഒരു പോസ്റ്റിൽ പരമാവധി നാലു ഫോട്ടോകൾ പോസ്റ്റുചെയ്യാം. വിഡിയോ ഒരെണ്ണം മാത്രം. ഒരിലധികം പോസ്റ്റുകൾ ചെയ്യുന്നത് ആയോഗ്യതയായിരിക്കും.
  3. ഫോട്ടോ, വീഡിയോയോടൊപ്പം അടിക്കുറിപ്പ്, മത്സരാർത്ഥിയുടെ പേര് എന്നിവ നൽകേണ്ടതാണ്.
  4. ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോൺ അല്ലെങ്കിൽ DSLR ക്യാമറ ഉപയോഗിച്ചെടുത്തതാകാം.
  5. ചിത്രങ്ങളും വീഡിയോകളും തൃശൂർ-പൂങ്കുന്നം മുതൽ കുന്നംകുളം-പെരുമ്പിലാവ് ജംഗ്ഷൻ വരെയുള്ള ഇടങ്ങളിലേതായിരിക്കണം.
  6. മത്സരം ഇന്ന് മുതൽ റോഡ് നന്നാകുന്നവരെ തുടരും.
  7. സാമൂഹ്യ വിവാദമുണ്ടാക്കുന്ന ചിത്രങ്ങളും അടിക്കുറിപ്പുകളും പരിഗണിക്കില്ല. ഇത്തരം പോസ്റ്റുകൾ അഡ്മിൻ പാനൽ നീക്കം ചെയ്യും.
  8. ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും ലഭിക്കുന്ന ലൈക്കുകളും കാണുന്നവരുടെ എണ്ണവും പരിഗണിക്കും, എന്നാൽ വിജയിയെ തിരഞ്ഞെടുക്കാൻ മറ്റു മാനദണ്ഡങ്ങളും ഉണ്ടായിരിക്കും.
  9. മത്സരഫലത്തെക്കുറിച്ചുള്ള ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. പ്രശസ്തരായ ജേർണലിസ്റ്റുകൾ വിധികർത്താക്കളായിരിക്കും.
  10. മത്സരത്തിൽ പങ്കെടുക്കാൻ റജിസ്ട്രേഷൻ ഫീസോ, എൻട്രി ഫീസോ ഉണ്ടായിരിക്കില്ല.
  11. മികച്ച ചിത്രങ്ങൾക്കും വിഡിയോക്കും ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.

ഈ മത്സരത്തിലൂടെ കുന്നംകുളം റോഡിന്റെ അവസ്ഥയെക്കുറിച്ച് ജനപ്രതിനിധികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും, എത്രയും വേഗം പരിഹാരം കണ്ടെത്തുക എന്നതാണ് ലക്ഷ്യം.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال