കൊച്ചി: എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് നാലു വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോണ്‍ ലിബുവാണ് മരിച്ചത്. പനി ബാധിച്ച ലിയോണിനെ ഇന്നലെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനയില്‍ എച്ച് വണ്‍ എന്‍ വണ്‍ പോസിറ്റീവായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് കഴിഞ്ഞ ദിവസം പൊന്നാനി സ്വദേശിനി മരിച്ചിരുന്നു. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ.

