കോഴിക്കോട്: കാരശ്ശേരിയിലെ പട്ടികവർഗ കുടുംബങ്ങൾക്ക് കെഎസ്ഇബി വൈദ്യുതി കണക്ഷൻ നൽകിയിട്ടില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. ഏഴു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനീയറോട് നിർദേശിച്ചു.
ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലെ സിറ്റിംഗിൽ പരിഗണിക്കും.ലൈഫ് മിഷൻ മുഖേന നിർമിച്ച വീടുകൾക്ക് മതിയായ രേഖകളുണ്ടായിട്ടും കോഴിക്കോട് കാരശ്ശേരിയിലെ പട്ടികവർഗ കുടുംബങ്ങൾക്ക് കെഎസ്ഇബി അധികൃതർ വൈദ്യുതി കണക്ഷൻ നൽകിയില്ലെന്നാണ് പരാതി. കൂമ്ബാറ ഇലക്‌ട്രിക്കല്‍ സെക്ഷന് കീഴിലുള്ള വീടുകള്‍ക്കാണ് കണക്ഷന്‍ ലഭിക്കാത്തത്.

