കേരളത്തിൽ അതിശക്ത മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും പടിഞ്ഞാറൻ കാറ്റും ശക്തി പ്രാപിക്കുന്നതിനാൽ കേരളത്തിൽ മഴ സാധ്യത വർധിക്കുന്നു. അടുത്ത 5 ദിവസം അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പ് ഉണ്ട്.

ഇതിന്‍റെ ഭാഗമായി, ഇന്ന് 4 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال