കോട്ടയം: മറിയപ്പള്ളി അണലക്കാട്ടില്ലം എ. കെ. കേശവൻ നമ്പൂതിരിയെ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി നിയമിച്ചു. പാറപ്പാടം ദേവീ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. തിരുനക്കര മേൽശാന്തി ഇടമന ഇല്ലം നാരായണൻ നമ്പൂതിരി അയ്മനം പൂന്ത്രക്കാവ് ദേവീ ക്ഷേത്രത്തിലേക്ക് സ്ഥലം മാറിയ ഒഴിവിലാണ് നിയമനം. തന്ത്രി കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ 5 ന് 5.30 ന് ചുമതലയേൽക്കും.